Latest NewsNewsTechnology

വാട്സ്ആപ്പ്: ഗ്രൂപ്പ് മെമ്പർഷിപ്പ് അപ്രൂവൽ ഫീച്ചർ ഉടൻ എത്തും

ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 512 ആയി ഉയർത്തിയുള്ള ഫീച്ചർ അടുത്തിടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്

പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഗ്രൂപ്പ് മെമ്പർഷിപ്പ് അപ്രൂവൽ ഫീച്ചറാണ് വികസിപ്പിക്കാനൊരുങ്ങുന്നത്. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭിക്കാൻ സമയമെടുക്കുമെന്നാണ് സൂചന.

വാബീറ്റ ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിന് അഡ്മിൻമാരുടെ അനുമതി നിർബന്ധമാക്കും. അഡ്മിൻമാർക്ക് മാത്രം ലഭിക്കുന്ന പുതിയ സെക്ഷനിലാണ് ഈ സൗകര്യം ഉൾപ്പെടുത്തുന്നത്. അംഗങ്ങൾക്ക് ജോയിൻ റിക്വസ്റ്റ് അയക്കാനും അഡ്മിൻമാർക്ക് ജോയിൻ റിക്വസ്റ്റുകൾ കാണാനും കൈകാര്യം ചെയ്യാനും സാധിക്കും.

Also Read: പുതിയ മുന്നറിയിപ്പുമായി വാട്സ്ആപ്പ്, ഈ സന്ദേശം ലഭിച്ചവർ ഉടൻ ഡിലീറ്റ് ചെയ്യുക

ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 512 ആയി ഉയർത്തിയുള്ള ഫീച്ചർ അടുത്തിടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഉപയോക്താക്കൾ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താൽ ഈ സേവനം ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button