KeralaLatest NewsNews

യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

 

പേരാമ്പ്ര: പേരാമ്പ്രയ്ക്കടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി.പി നസീറിന്റെ വീടിന് നേരെയായിരുന്നു ആക്രമണം.

രാത്രി 11ഓടെ യാണ് സംഭവം. നസീറിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

അതേസമയം, കോഴഞ്ചേരിയില്‍ ഡി.വൈ.എഫ്‌.ഐ നേതാവിന് വെട്ടേറ്റു. സി.പി.ഐ.എം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മന്റ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റും ഡി.വൈ.എഫ്‌.ഐ ബ്ലോക് വൈസ് പ്രസിഡന്റുമായ നൈജില്‍ കെ ജോണിക്കാണ് വെട്ടേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button