KeralaLatest NewsNews

മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച നേതാവിനെ സ്ഥാനത്തു നിന്ന് നീക്കി ഡിവൈഎഫ്‌ഐ

മദ്യപിച്ച് വാഹനം ഓടിച്ചു, ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി

വയനാട്: മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടിയെടുത്ത് പാര്‍ട്ടി.
മദ്യപിച്ച് അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നേതാവിനെതിരെ ഡിവൈഎഫ്ഐ നടപടിയെടുത്തത്. വയനാട് ജില്ലാ ട്രഷറര്‍ ലിജോ ജോണിയെ ആണ് സ്ഥാനത്തു നിന്നും പാര്‍ട്ടി നീക്കിയത്. പാര്‍ട്ടിയ്ക്ക് കളങ്കമുണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

Read Also :നോർത്ത് ഈസ്റ്റ് ഇന്ത്യ ട്രാവൽ: നിങ്ങൾക്ക് നഷ്‌ടപ്പെടുത്താൻ കഴിയാത്ത പ്രകൃതിരമണീയമായ 5 സ്ഥലങ്ങൾ

സ്ഥാനത്ത് നിന്നും നീക്കിയതിന് പുറമേ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആണ് ലിജോയ്ക്കെതിരെ നടപടിയെടുത്ത വിവരം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് ലിജോ മദ്യപിച്ച് അപകടകരമായ രീതിയില്‍ വണ്ടി ഓടിച്ചത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസും എടുത്തിരുന്നു. കോണിച്ചിറ പോലീസ് ആണ് കേസ് എടുത്തത്.

shortlink

Related Articles

Post Your Comments


Back to top button