KeralaLatest NewsNews

ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്‌: ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെ ട്രക്കിങ്ങിനെത്തിയ സംഘത്തിലെ വിദ്യാർത്ഥിയാണ് കാൽ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണത്.

Also Read:സംഗീത പരിപാടി നടക്കുന്ന സ്ഥലത്ത് വെടിവെപ്പ്: 15 വയസുള്ള ആള്‍ കൊല്ലപ്പെട്ടു

ചൂലന്നൂര്‍ മണ്ണാരപ്പറ്റ വീട്ടില്‍ സുരേഷിന്റെ മൂത്ത മകന്‍ അജിലാണ് മരണപ്പെട്ടത്. കോട്ടായി സ‍ര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. പരീക്ഷ എഴുതി ഇന്ന് പ്രഖ്യാപിക്കാനുള്ള റിസള്‍ട്ടിനായി കാത്തിരിക്കുമ്പോഴാണ് അജിൽ കൂട്ടുകാരുമൊത്ത് ട്രക്കിങ്ങിനു പോകാൻ തീരുമാനിച്ചത്.

ഞായറാഴ്ച ധോണി വെള്ളച്ചാട്ടത്തിൽ പൊതുവെ തിരക്കുള്ള ദിവസമാണ്. അതുകൊണ്ട് തന്നെ അജിലും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. ഇതിനിടയിലാണ് അജിൽ വെള്ളച്ചാട്ടത്തിലേക്ക് വീണത്. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button