KeralaLatest NewsNews

കള്ളൻ കപ്പലിൽ തന്നെ: തൊണ്ടിമുതല്‍ മോഷണം പോയ കേസിൽ പ്രതി പിടിയിൽ

മൊത്തത്തില്‍ 45 ലക്ഷത്തോളം രൂപയുടെ വന്‍കവര്‍ച്ച.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച തൊണ്ടിമുതല്‍ മോഷണക്കേസിൽ നിർണ്ണായക വഴിത്തിരിവ്. ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. വിരമിച്ച സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍നായരാണ് അറസ്റ്റിലായത്. കള്ളൻ കപ്പലിൽ തന്നെ എന്ന പഴമൊഴി യാഥാർഥ്യമായിരിക്കുകയാണ് തിരുവനന്തപുരം കലക്ട്രേറ്റിനുള്ളിലെ ആര്‍.ഡി.ഒ കോടതിയിൽ. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളില്‍ നിന്ന് 110 പവനോളം സ്വര്‍ണ്ണവും 120 ഗ്രാമിലേറെ വെള്ളിയും നാല്‍പ്പത്തിയേഴായിരം രൂപയും നഷ്ടമായി.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മൊത്തത്തില്‍ 45 ലക്ഷത്തോളം രൂപയുടെ വന്‍കവര്‍ച്ച. കൊട്ടിഘോഷിച്ച് അതിവേഗത്തില്‍ തുടങ്ങിയ അന്വേഷണം പ്രതിയെ കണ്ടെത്തിയതോടെ സർക്കാർ വളരെ ആശങ്കയിലാണ്. 2020–21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയര്‍ സൂപ്രണ്ടാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പേരൂര്‍ക്കട പൊലീസിന്റെയും സബ് കലക്ടര്‍ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിലെ ആഭ്യന്തര അന്വേഷണത്തിലെയും കണ്ടെത്തിയിരുന്നു‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button