Latest NewsNewsIndia

കശ്മീരില്‍ ഭീകര വേട്ട തുടരുന്നു, ഏറ്റുമുട്ടലില്‍ 4 ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമയിലും സോപോറിലും നടന്ന ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗര്‍: കശ്മീരിനെ ഭീകര വിമുക്തമാക്കുമെന്ന പ്രതിജ്ഞയുമായി സൈന്യം. പുല്‍വാമയിലും സോപോറിലും നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഭീകരരെ വധിച്ചു. ഇരുസ്ഥലത്തും നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വകവരുത്തിയത്.

Read Also: കരിമ്പനകൾ നട്ട് വളർത്തണം, പ്രധാനമന്ത്രി പ്രശംസിച്ചതോടെ ഹിറ്റായി പദ്ധതി: കരിമ്പന പ്രതിരോധം തീർത്ത് കേരളം

പുല്‍വാമയിലെ തുജ്ജന്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇവിടെ രണ്ട് ജെയ്ഷെ ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. എസ്ഐ ഫറൂഖ് മിറിനെ കൊലപ്പെടുത്തിയ മജീദ് നാസിര്‍ എന്ന ജെയ്ഷെ ഭീകരനാണ് വധിക്കപ്പെട്ടവരില്‍ ഒരാളെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. സോപോറിലും രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച ഉച്ചവരെയുള്ള സമയത്തിനുള്ളില്‍ രണ്ടിടത്താണ് ഏറ്റുമുട്ടല്‍ നടന്നത്.

ഇന്നലെയും മൂന്നിടത്ത് ഏറ്റുമുട്ടല്‍ നടന്നിരുന്നു. കുപ്വാര, കുല്‍ഗാം, പുല്‍വാമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് ജെയ്ഷെ, ലഷ്‌കര്‍ ഭീകരരായ ഏഴ് പേരെ സൈന്യം വധിച്ചു. ഇവരില്‍ മൂന്ന് പേര്‍ പാക് സ്വദേശികളായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button