Latest NewsKerala

മെമ്മറി കാര്‍ഡ് സംസ്ഥാന ലാബിലല്ല, കേന്ദ്ര ലാബില്‍ പരിശോധിക്കണമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കണമെന്ന ആവശ്യവുമായി പ്രതിഭാഗം കോടതിയില്‍. എന്നാല്‍ സംസ്ഥാന ലാബില്‍ വിശ്വാസമില്ലായെന്ന തെറ്റായ സന്ദേശം നല്‍കാന്‍ ശ്രമിക്കുകയാണ് പ്രതിഭാഗമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ഹര്‍ജിയില്‍ വ്യാഴാഴ്ചയും വാദം തുടരും. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതില്‍ എന്താണ് തെറ്റെന്നും കോടതിയെ കുറ്റപ്പെടുത്താന്‍ ശ്രമമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

‘എഡിറ്റ് ചെയ്തിട്ടുണ്ടോയെന്നും കോപ്പി ചെയ്തിട്ടുണ്ടോയെന്നും അറിയണം. ദൃശ്യങ്ങളുടെ ശബ്ദം മാറിയാല്‍ പോലും അര്‍ത്ഥം മാറും.’ ഹാഷ് വാല്യൂ മാറിയതുകൊണ്ടുള്ള കുഴപ്പമാണ് അറിയേണ്ടതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉള്ളപ്പോള്‍ വീണ്ടും പരിശോധിക്കുന്നത് എന്തിനെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്. ഇതോടെയാണ് ദിലീപ് സംസ്ഥാന ലാബിൽ പരിശോധിക്കുന്നതിനെതിരെ ഹർജിയുമായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button