KeralaLatest NewsNewsIndiaBusiness

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ: ലാഭവിഹിതം ഒരു കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വർഷം കെഎഫ്സി 13.20 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്

സംസ്ഥാന സർക്കാരിന് ലാഭവിഹിതം നൽകാനൊരുങ്ങി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി). ഒരു കോടി രൂപ ലാഭവിഹിതം നൽകാനാണ് സാധ്യത. ഇന്നലെ നടന്ന കെഎഫ്സിയുടെ വാർഷിക പൊതു യോഗത്തിലാണ് ലാഭവിഹിതം കൈമാറുന്നതുമായി ബന്ധപ്പെട്ട പരാമർശമുണ്ടായത്. കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ.

കഴിഞ്ഞ സാമ്പത്തിക വർഷം കെഎഫ്സി 13.20 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച്, ഇത്തവണ അറ്റാദായത്തിൽ 6.64 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ, ആകെ ആസ്തി 695 കോടി രൂപയായി. ഇത്തവണ അറ്റ നിഷ്ക്രിയ ആസ്തിയിലും കിട്ടാക്കടത്തിലും കുറവ് രേഖപ്പെടുത്തി.

Also Read: ഭൂമിയിടപാട് കേസ്: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേരിട്ട് ഹാജരാകണം, നിര്‍ദ്ദേശവുമായി കോടതി

കോവിഡ് കാലയളവിൽ കെഎഫ്സി ലാഭവിഹിതം വിതരണം ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ മൂലധന ആവശ്യങ്ങൾക്കും മറ്റുമാണ് ലാഭവിഹിതം വിനിയോഗിച്ചത്.

shortlink

Related Articles

Post Your Comments


Back to top button