Latest NewsNewsMobile PhoneTechnology

കിടിലൻ വിലയിൽ മോട്ടോ ജി22, സവിശേഷതകൾ ഇങ്ങനെ

6.5 ഇഞ്ചിന്റെ ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

മോട്ടോറോളയുടെ സ്മാർട്ട്ഫോണായ മോട്ടോ ജി22 കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സുവർണാവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നത്. ഈ ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ചിന്റെ ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1600 ആണ് പിക്സൽ റെസലൂഷൻ. മീഡിയടെക് ഹീലിയോ ജി37 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ശരത് പവാറിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന്

5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 50 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ യഥാർത്ഥ വില 10,999 രൂപയാണ്. എന്നാൽ, ഫ്ലിപ്കാർട്ടിൽ നിന്നും 9,999 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button