KeralaLatest NewsNews

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

 

 

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും. തുടർന്ന്, ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ് ടുവിൽ 4,22,890 പേരാണ് പരീക്ഷ എഴുതിയത്. വി.എച്ച്.എസ്.ഇ.യിൽ 29,711 പേര്‍ പരീക്ഷ എഴുതി.

മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയും സംഘടിപ്പിച്ചിരുന്നു. മുമ്പ് ജൂൺ 20ന് പരീക്ഷ ഫലം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂൺ 21 ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു.

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

www.results.kerala.gov.in www.examresults.kerala.gov.in www.dhsekerala.gov.in

www.keralaresults.nic.in www.prd.kerala.gov.in www.results.kite.kerala.gov.in

PRD Live മൊബൈൽ ആപ് വഴിയും ലഭ്യമാണ്

shortlink

Related Articles

Post Your Comments


Back to top button