KeralaLatest NewsNews

ടെക്നോപാർക്കോ സർക്കാരോ ആവശ്യപ്പെട്ടില്ല: കൂടുതൽ പൊലീസിനെ വിട്ടു നൽകിയ ബെഹ്റയുടെ നടപടി വിവാദത്തിൽ

ആയുധവുമായി കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന് ഒരു ദിവസം 1500 രൂപയും ആയുധമില്ലാതെ കാവൽ നിൽക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്നോപാർക്ക് സർക്കാരിന് നൽകുന്നത്.

തിരുവനന്തപുരം: ആവശ്യപ്പെടാതെ സേവനം നൽകിയ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്‌ക്കെതിരെ ടെക്നോപാർക്ക്. 18 വനിതാ പൊലീസുകാരെയാണ് ടെക്നോപാർക്ക് സുരക്ഷയ്ക്കായി ആവശ്യപ്പെടാതെ അധികമായി ബെഹ്റ വിട്ടു നൽകിയത്. എന്നാൽ, ബെഹ്റയുടെ ഭാര്യ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇത്തരമൊരു നടപടി എന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഓഡിറ്റ് നടത്തിയപ്പോള്‍ ബെഹ്റ അധികമായി നിയോഗിച്ച പൊലീസുകാരുടെ ശമ്പള ഇനത്തിൽ 1 കോടി 70 ലക്ഷം ടെക്നോപാർക്ക് നൽകേണ്ടിവരും. ഈ തുക കൊടുക്കാനാകില്ലെന്ന് ടെക്നോപാർക്ക് വ്യക്തമാക്കി. അതേസമയം, തീരുമാനം സർക്കാറിന് വിട്ടിരിക്കുകയാണ് നിലവിലെ ഡി.ജി.പി

സുരക്ഷക്കായി ടെക്നോപാ‍ർക്ക് പൊലീസിന് പണം നൽകുമെന്ന് കാണിച്ച് 2017ൽ ധാരണാ പത്രവുമുണ്ടാക്കി. 22 പൊലീസുകാരെ ടെക്നോപാർക്ക് ആവശ്യപ്പെട്ടുവെങ്കിലും 40 പേരെ നിയോഗിച്ച് ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹറ ഉത്തരവിറക്കി. 18 പേരെ അധികമായി നിയോഗിച്ചത് സർക്കാരോ ടെക്നോപാർക്കോ അറിയതെയാണ്.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ആയുധവുമായി കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന് ഒരു ദിവസം 1500 രൂപയും ആയുധമില്ലാതെ കാവൽ നിൽക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്നോപാർക്ക് സർക്കാരിന് നൽകുന്നത്. എല്ലാവർഷവും 22 പൊലീസുകാരുടെ ശമ്പളം ടെക്നോപാർക്ക് സർക്കാരിന് നൽകും. 18 പൊലീസുകാരുടെ ശമ്പളം കൂടി വേണെന്നാവശ്യപ്പെട്ട് എസ്.ഐ.എസ്.എഫ് കമാണ്ടൻറ് മുൻ വർഷങ്ങളിൽ ടെക്നോപാർക്കിന് കത്തു നൽകി. സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പൊലീസുകാർക്ക് ശമ്പളം നൽകില്ലെന്ന് ടെക്നോപാർക്ക് സി.ഇ.ഒ മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button