Latest NewsNewsMobile PhoneTechnology

ഫ്ലിപ്കാർട്ട്: മോട്ടോറോള ഡേയ്സ് ഓഫറുകൾ ആരംഭിച്ചു

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

മോട്ടോറോള സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ സുവർണാവസരം. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലാണ് മോട്ടോറോളയുടെ സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. മോട്ടോ ജി60 സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120Hz ആണ് റിഫ്രഷ് റേറ്റ്. ഒക്ട-കോർ ക്വാൽക്കം സ്നാപ്ഡ്രാഗൺ 732ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: കാലിക്കറ്റ് സർവകലാശാല: വിദൂരപഠന വിഭാഗത്തിലെ കോഴ്സുകളിലേക്കുള്ള സർക്കാർ വിലക്കിൽ അടിയന്തര യോഗം വിളിച്ച് സർവകലാശാല

108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6,000 എംഎച്ചാണ് ബാറ്ററി ലൈഫ്. കൂടാതെ, ടർബോപവർ 20 ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകുന്നുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റ് 1,000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറോടുകൂടി 13,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ജൂൺ 22 നാണ് മോട്ടോ ഡേയ്സ് ഓഫറുകൾ സമാപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button