Latest NewsNewsIndiaMobile PhoneTechnology

20,000 രൂപയ്ക്ക് താഴെ സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്നവരാണോ? എങ്കിൽ മികച്ച ഓപ്ഷൻ ഇതാണ്

ആമസോണിൽ OnePlus Nord CE 2 Lite 5G സ്മാർട്ട്ഫോണിന് 2,000 രൂപ വരെയാണ് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുന്നത്

പ്രമുഖ മൊബൈൽ നിർമ്മാതാക്കളായ വൺപ്ലസിന്റെ സ്മാർട്ട്ഫോൺ മൺസൂൺ ഓഫർ വഴി വാങ്ങാൻ സുവർണാവസരം. ആമസോണിൽ OnePlus Nord CE 2 Lite 5G സ്മാർട്ട്ഫോണിന് 2,000 രൂപ വരെയാണ് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.58 ഇഞ്ച് ഐപിഎസ് എൽസിഡി, ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനുള്ള ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: വി​ദ്യാ​ർ​ത്ഥി​നി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

64 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎച്ചാണ് ബാറ്ററി ലൈഫ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 19,999 രൂപയാണ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റ് 21,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button