Latest NewsNewsInternationalGulfQatar

ദോഹ കോർണിഷ് സ്ട്രീറ്റിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ദോഹ: ദോഹ കോർണിഷ് സ്ട്രീറ്റിൽ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജൂൺ 24 വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക് വർക്‌സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: വിമാനത്തിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസുകാർക്ക് ഡി.സി.സി ബുക്ക് ചെയ്ത ടിക്കറ്റിന് ഇനിയും പണം നൽകിയിട്ടില്ല

കോർണിഷ് സ്ട്രീറ്റിലെ അൽ മീന ഇന്റർസെക്ഷനിൽ നിന്ന് ഷർഗ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്താണ് ഗതാഗത നിയന്ത്രണം. കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

ഷർഗ് ഇന്റർസെക്ഷൻ, റാസ് ബു അബൗദ് സ്ട്രീറ്റ്, സി റിംഗ് റോഡ് എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ അൽ മീന ഇന്റർസെക്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അലി ബിൻ ഉമർ സ്ട്രീറ്റിലേക്ക് പ്രവേശിക്കേണ്ടതും, തുടർന്ന് മേഖലയിൽ നൽകിയിട്ടുള്ള ഗതാഗത അറിയിപ്പുകളിൽ പറയുന്ന പ്രകാരം യാത്ര തുടരേണ്ടതുമാണെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: 12 കാരിയെ അമ്മയും രണ്ടാനച്ഛനും ചേർന്ന് വിവാഹം കഴിപ്പിച്ചത് രണ്ടു തവണ: കുട്ടി ഗർഭിണിയായതോടെ അറസ്റ്റും

shortlink

Related Articles

Post Your Comments

Related Articles


Back to top button