Latest NewsNewsMobile PhoneTechnology

വിപണി കീഴടക്കാനൊരുങ്ങി Redmi K50i 5G

6.6 ഇഞ്ചിന്റെ ഐപിഎസ് എൽസിഡി ഡിസ്പ്ലേയിലാണ് വിപണിയിലെത്തുക

റെഡ്മിയുടെ പുതിയ സ്മാർട്ട്ഫോണായ Redmi K50i 5G ഉടൻ വിപണിയിലെത്തും. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.

6.6 ഇഞ്ചിന്റെ ഐപിഎസ് എൽസിഡി ഡിസ്പ്ലേയിലാണ് വിപണിയിലെത്തുക. 144 ഹെർട്സ് റിഫ്രഷ് റേറ്റാണ് പ്രതീക്ഷിക്കുന്നത്. MediaTek Dimensity 8100 ലായിരിക്കും സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.

64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളും 16 മെഗാപിക്സൽ സെൽഫി ക്യാമറയും പ്രതീക്ഷിക്കാവുന്നതാണ്. 5,080 എംഎഎച്ച് ബാറ്ററി ലൈഫുളള ഈ സ്മാർട്ട്ഫോണുകൾ 6 ജിബി റാം ആന്റ് 8 ജിബി റാം എന്നീ വേരിയന്റിൽ പുറത്തിറങ്ങാനാണ് സാധ്യത.

shortlink

Related Articles

Post Your Comments


Back to top button