Latest NewsNewsIndia

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാക്കളെ നേരിട്ട് വിളിച്ച് പിന്തുണ തേടി ദ്രൗപതി മുർമു

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാക്കളോട് പിന്തുണ തേടി ദ്രൗപതി മുർമു. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളോട് ദ്രൗപതി മുർമു പിന്തുണ തേടി. ഫോണിൽ ബന്ധപ്പെട്ടാണ് മുർമു പ്രതിപക്ഷ നേതാക്കളോട് പിന്തുണ അഭ്യർത്ഥിച്ചത്.

Read Also: ആക്രമണം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ: സി.പി.എം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാക്കൾ ദ്രൗപതി മുർമുവിന് ആശംസകൾ നേരുകയും ചെയ്തുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർക്കൊപ്പമെത്തിയാണ് ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാമനിർദേശം ചെയ്തത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പിന്തുണച്ചു.

കേന്ദ്രമന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ, ബിജെപി മുഖ്യമന്ത്രിമാർ, എൻഡിഎ സഖ്യകക്ഷി നേതാക്കൾ, ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ നാമനിർദേശ പത്രികാ സമർപ്പണ വേളയിൽ സന്നിഹിതനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button