Latest NewsUAENewsInternationalGulf

ഇസ്രായേലിലേക്ക് സർവ്വീസ് ആരംഭിച്ച് എമിറേറ്റ്‌സ്

ദുബായ്: ഇസ്രായേലിലേക്ക് സർവ്വീസ് ആരംഭിച്ച് എമിറേറ്റ്‌സ്. വ്യാഴാഴ്ച്ച പ്രാദേശിക സമയം 12.20 ന് ആണ് ഇസ്രായേലിലേക്കുള്ള ആദ്യ വിമാന സർവ്വീസ് എമിറേറ്റ്‌സ് ആരംഭിച്ചത്. നയതന്ത്ര പ്രതിനിധികളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 335 യാത്രക്കാരാണ് ടെൽ അവീവിലേക്ക് തിരിച്ച വിമാനത്തിലുണ്ടായിരുന്നത്.

Read Also: കേരളത്തില്‍ ബി.ജെ.പിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും: മുഹമ്മദ് റിയാസ്

ഇനി മുതൽ ദിവസേന എമിറേറ്റ്‌സിന്റെ വിമാന സർവ്വീസ് ഇസ്രായേലിലേക്ക് ഉണ്ടാകും. ബോയിങ് 777 ഗെയിംചേഞ്ചർ ആഢംബര വിമാനമാണ് ഉദ്ഘാടന സർവ്വീസിനായി ഉപയോഗിച്ചത്. പ്രൈവറ്റ് സീറ്റുകളും ബിസിനസ് ക്ലാസും ഉൾപ്പെടെ 350 സീറ്റുള്ള ബോയിങ് 777-300 ഇആർ വിമാനമാണ് ദൈനംദിന സർവ്വീസിന് ഉപയോഗിക്കുയെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

Read Also: ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നൂതന സാങ്കേതിക വിദ്യയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button