KeralaLatest NewsNews

എറണാകുളം പോക്‌സോ കോടതി ശിശു സൗഹൃദമാക്കി: ഉദ്ഘാടനം ഇന്ന്

കൊച്ചി: പോക്‌സോ ഇരകളായ കുട്ടികൾക്ക് വിചാരണ വേളയിൽ മാനസിക സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി എറണാകുളം പോക്‌സോ കോടതി ശിശു സൗഹൃദമാക്കി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 24 ന് രാവിലെ ഒമ്പതിനു ഹൈക്കോടതി ജഡ്ജി വിനോദ് ചന്ദ്രൻ നിർവ്വഹിക്കും. വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും.

Read Also: സില്‍വര്‍ ലൈനിന് ബദലായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണനയിൽ: വി. മുരളീധരൻ

വിചാരണാവേളയിൽ കേസിന് ആസ്പദമായ സംഭവങ്ങൾ വിവരിക്കുമ്പോൾ മാനസിക സംഘർഷവും പ്രയാസങ്ങളുമില്ലാതെ വിവരങ്ങൾ കോടതി മുൻപാകെ ബോധിപ്പിക്കുന്നതിനുള്ള സാഹചര്യം ഓർക്കേണ്ടതുണ്ട്. ഇതിനായി എല്ലാ പോക്‌സോ കോടതികളും ശിശു സൗഹൃദമാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ എറണാകുളം പോക്‌സോ കോടതി ശിശു സൗഹൃദമാക്കിയത്. കേന്ദ്ര വനിതാ വികസന മന്ത്രാലയവും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഇന്നവേറ്റിവ് പ്രോഗ്രാമിനായി അനുവദിച്ചിട്ടുള്ള ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്.

കോടതിയിൽ കുട്ടികൾക്ക് വീഡിയോ കോൺഫറൻസ് വഴി മൊഴി കൊടുക്കുവാനുള്ള സൗകര്യം, കുട്ടികൾക്കുള്ള വെയിറ്റിങ് ഏരിയ, കളിസ്ഥലം എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Read Also: ഭാര്യയെ ഭർത്താവ് വെട്ടി, ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ചും വെട്ടി: മൂന്നുപേരും ആശുപത്രിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button