KeralaLatest NewsNews

വീടിന്റെ ടെറസിൽ കഞ്ചാവ് വളർത്തി: രഹസ്യവിവരത്തെ തുടർന്ന് യുവാവിനെ പിടികൂടി

രണ്ട് പെട്ടികളിൽ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് കൃഷി.

തിരുവനന്തപുരം: വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം വിളപ്പിൽശാലയിൽ രഞ്ജിത്ത് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വീടിന്റെ ടെറസിൽ നിന്ന് കണ്ടെത്തിയത്.

Read Also: പന്ത്രണ്ട് കേന്ദ്രങ്ങളിൽ സേവ ക്യാമ്പ്: പാസ്പോർട്ട് സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ്

തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിളപ്പിൽശാല കൊങ്ങപ്പള്ളിയെ വീട് പൊലീസ് പരിശോധിച്ചത്. പരിശോധനയിൽ വീടിൻറെ ടെറസിൽ നിന്നും 18 കഞ്ചാവ് ചെടികൾ കണ്ടെത്തി. രണ്ട് പെട്ടികളിൽ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് കൃഷി. കഞ്ചാവ് നട്ടുവളർത്തിയ രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button