KeralaNattuvarthaLatest NewsNewsIndia

സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിയുടെ താളം തെറ്റിക്കും, ആവാസവ്യവസ്ഥകളെ ഗുരുതരമായി ബാധിക്കും: മാധവ് ഗാഡ്ഗില്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിയുടെ താളം തെറ്റിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ചതുപ്പ് നിലങ്ങളെ ഇത് കാര്യമായി ബാധിക്കുമെന്നും ആവാസവ്യവസ്ഥകൾക്ക് കോട്ടം സംഭവിക്കുമെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി.

Also Read:തിരുവനന്തപുരത്ത് വൻ ലഹരിവേട്ട : 125 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

‘പദ്ധതിയ്ക്ക് വന്‍തോതില്‍ കല്ലും മണലും ലോഹങ്ങളും വേണ്ടിവരും. കൂടുതല്‍ കരിങ്കല്‍ ക്വാറികള്‍ വരും. ഇതെക്കുറിച്ചുള്ള ആശങ്കകള്‍ക്കുനേരെ അധികാരികള്‍ കണ്ണടയ്ക്കരുത്. രാജ്യത്തെ വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് തെറ്റായ വിവരങ്ങളുടെയും വികലധാരണയുടെയും ഫലമാണ്. ഇതിനു പകരം ശുദ്ധജല ആവാസവ്യവസ്ഥ പരിരക്ഷിക്കാനുള്ള നിര്‍ദ്ദേശമാണു വേണ്ടിയിരുന്നത്’, അദ്ദേഹം വ്യക്തമാക്കി.

‘വന്യജീവിസങ്കേതം, ദേശീയോദ്യാനം, സംരക്ഷിതവനം എന്നിവയിലൂടെ ജൈവ വാസസ്ഥാനങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് സുപ്രീം കോടതി ഉത്തരവ്. വനം വകുപ്പാണ് ഇതു നടപ്പാക്കാന്‍ യോജിച്ച സ്ഥാപനമെന്നാണു പൊതുധാരണ. ഇതു രണ്ടും തെറ്റാണ്. വനസംരക്ഷണത്തിനു വനംവകുപ്പിന്റെയല്ല പ്രദേശവാസികളുടെ സഹകരണമാണു പ്രധാനമായി വേണ്ടത്’, മാധവ് ഗാഡ്ഗില്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button