KeralaLatest NewsNews

പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ തീപിടുത്തം: അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു

 

 

തൃശ്ശൂർ: തൃശ്ശൂർ, വാടാനപ്പള്ളിയിൽ പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ നടന്ന തീപിടുത്തത്തില്‍ ആറ് പേർക്ക് പരുക്ക്. ചാപ്പക്കടവ് സ്വദേശികളായ ശ്രീലത, മനീഷ് , മഹേഷ്, വള്ളിയമ്മ, റഹ്മത്ത് അലി എന്നിവർക്കും മറ്റൊരാൾക്കുമാണ് പരുക്കേറ്റത്.

സിലിണ്ടറിൽ ചോർച്ചയുള്ളതിനെ തുടർന്ന് പാചകവാതകം കൊണ്ടുവരുന്ന വാഹനത്തിലെ ഡ്രൈവർ ആയ റഹ്മത്ത് അലിയെ നന്നാക്കാൻ വിളിച്ചിരുന്നു. റഹ്മത്ത് അലി നന്നാക്കുന്നതിനിടെ സ്പാർക്കുണ്ടാകുകയും, തുടർന്ന് തീപിടുത്തം ഉണ്ടാവുകയുമായിരുന്നു. അപകടത്തിൽ റഹ്മത്ത് അലിയ്‌ക്ക് സാരമായി പരുക്കേറ്റു.

അപകടത്തില്‍ പെട്ട അഞ്ച് പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഹ്മത്ത് അലിയുടെ കൈക്കാണ് സാരമായി പരി പരുക്കേറ്റിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button