Latest NewsNewsIndia

അഗ്‌നിപഥ് പ്രതിഷേധത്തില്‍ പങ്കെടുത്ത് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളുമായി യോഗി ആദിത്യനാഥ്

അഗ്‌നിപഥ് പ്രതിഷേധം: പൊതുമുതല്‍ നശിപ്പിച്ചവരെക്കൊണ്ട് പിഴ അടപ്പിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

ലക്നൗ: അഗ്‌നിപഥ് പ്രതിഷേധത്തില്‍ പങ്കെടുത്ത് പൊതുമുതല്‍ നശിപ്പിച്ചവരെക്കൊണ്ട് പിഴ അടപ്പിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രതിഷേധത്തില്‍ പങ്കെടുത്ത 1120 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 595 പേരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. എന്തൊക്കെ വസ്തുക്കള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് കണക്ക് കൂട്ടിയ ശേഷം പ്രതിഷേധക്കാരെക്കൊണ്ട് പിഴയടപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Read Also: പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

ട്രെയിനുകള്‍ , ബസുകള്‍, പോലീസ് വാഹനങ്ങള്‍ എന്നിവ നശിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ടവര്‍ അതിന്റെ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച വ്യക്തികളെ തിരിച്ചറിഞ്ഞ ശേഷം വീണ്ടെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ പോലീസ് അധികാരികളോടും ഫീല്‍ഡ് ഓഫീസര്‍മാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതിഷേധത്തിനിടെ ബസുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടതായി യു.പി സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (യുപിഎസ്ആര്‍ടിസി) ടെക്നിക്കല്‍ ചീഫ് ജനറല്‍ മാനേജര്‍ സഞ്ജയ് ശുക്ല അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button