KeralaLatest NewsNews

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും

 

 

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ്  ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.

കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. അറസ്റ്റിലായ നജാഫ് ഫാരിസിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പോലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. എന്നാല്‍, നാജാഫ് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് വ്യക്തമാക്കി. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും.

ആൾക്കൂട്ട ആക്രമണമല്ല ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button