KollamKeralaNattuvarthaLatest NewsNews

യുവാവിനെ വീടുകയറി ആക്രമിച്ചു : പ്രതി പിടിയിൽ

അയിരൂർ കോവൂർ സ്വദേശി കൊച്ചുമോൻ എന്ന ബിനു (24) ആണ് പൊലീസ് പിടിയിലായത്

വർക്കല: യുവാവിനെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. അയിരൂർ കോവൂർ സ്വദേശി കൊച്ചുമോൻ എന്ന ബിനു (24) ആണ് പൊലീസ് പിടിയിലായത്.

അയിരൂർ കോവൂർ സ്വദേശി സുനിലിനെയാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചത്. ആക്രമണത്തിൽ സുനിലിന്റെ മുൻവശത്തെ രണ്ട് പല്ലുകൾ അടർന്നു പോകുകയും ചെയ്തു.

Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,692 കേസുകൾ

പ്രതിയുടെ പേരിൽ അയിരൂർ സ്റ്റേഷനിൽ കഞ്ചാവ് വിൽപന ഉൾപ്പെടെ അഞ്ച് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ അയിരൂർ എസ്.എച്ച്. ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button