KeralaMollywoodLatest NewsNewsEntertainment

‘കൊളള’ പൂർത്തിയായി

കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷാ വിജയനും പ്രിയാ വാര്യരുമാണ്

സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന കൊള്ള എന്ന ചിത്രത്തിൻ്റെ ചിത്രീകരണം
പൂർത്തിയായി. ഏറ്റുമാനൂർ, കൈപ്പുഴ, വയലാ തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. രെജീഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നു. രവി മാത്യു പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ചിത്രത്തിൻ്റെ നിർമ്മാണം.

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷാ വിജയനും പ്രിയാ വാര്യരുമാണ്. വലിയൊരു ഇടവേളക്കുശേഷം പ്രിയാ വാര്യർ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വിനയ് ഫോർട്ട്, അലൻസിയർ, ഷെബിൻ ബൻസൺ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി.വിനോദ് കെടാമംഗലം, എന്നിവരും പ്രധാന താരങ്ങളാണ്.

read also: ക്ഷമ നശിച്ചാല്‍ ഒരൊറ്റ സി.പി.എമ്മുകാരനും പുറത്തിറങ്ങി നടക്കില്ല: കെ സുധാകരന്‍

ബോബി – സഞ്ജയുടെ കഥയ്ക്ക് ജാസിം ജലാൽ – നെൽസൺ ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം.ഷാൻ റഹ്മാൻ. രാജ് വേൽമോഹൻ ഛായാഗ്രഹണവും അർജു ബെൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – രാഖിൽ.
മേക്കപ്പ് – റോണക്സ് – സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -സുജിത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സനീഷ് സെബാസ്റ്റ്യൻ
ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് കുറ്റ്യാനിക്കൽ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – അബിൻ -സുഹൈൽ
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്
വാഴൂർ ജോസ്.

ഫോട്ടോ .സന്തോഷ് പട്ടാമ്പി .

shortlink

Related Articles

Post Your Comments

Related Articles


Back to top button