Latest NewsNewsMobile PhoneTechnology

POCO X4 GT: ഇപ്പോൾ തന്നെ സ്വന്തമാക്കാം

16 മെഗാപിക്സലാണ് സെൽഫി ക്യാമറ

വിപണി കീഴടക്കാൻ നിരവധി സവിശേഷതകളുമായി എത്തിയിരിക്കുകയാണ് POCO. പുതുതായി ഇറക്കിയ POCO X4 GT സ്മാർട്ട്ഫോണുകളിൽ വിവിധ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിട്ടുളളത്. ഈ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകൾ പരിശോധിക്കാം.

6.6 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 144Hz റിഫ്രഷ് റേറ്റും കാഴ്ചവയ്ക്കുന്നുണ്ട്. Qualcomm Snapdragon 870 & MediaTek Dimensity 8100 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5080 എംഎഎച്ചാണ് ബാറ്ററി ലൈഫ്.

Also Read: സംസ്ഥാനത്ത് ഇന്ന്‌ വ്യാപക മഴയ്ക്ക് സാധ്യത: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ ഇന്ത്യൻ വിപണി വില ഏകദേശം 31,206 രൂപയാണ്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില ഏകദേശം 35,323 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button