Latest NewsNewsIndiaBusiness

ആർബിഐ: ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തിയത് അരക്കോടിയിലേറെ രൂപ

എടിഎം തട്ടിപ്പുകൾ അടക്കമുള്ളവ കണ്ടെത്തിയാൽ മൂന്നാഴ്ചക്കകം റിസർവ് ബാങ്കിനെ അറിയിക്കണം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തി. അരക്കോടിയിലധികം രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് പിഴ അടയ്ക്കേണ്ടത്. റിസർവ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ബാങ്കിനെതിരെ നടപടി സ്വീകരിച്ചതെന്നും നിക്ഷേപകർക്ക് പണം നൽകുന്നതിൽ ബാങ്ക് വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അറിയിക്കുന്നതിന് ആർബിഐ പുറപ്പെടുവിച്ച ചട്ടങ്ങൾ ഇന്ത്യൻ ഓവർസീസ് ബാങ്ക് പാലിച്ചില്ലെന്നാണ് കുറ്റം. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പ്രകാരം, എടിഎം തട്ടിപ്പുകൾ അടക്കമുള്ളവ കണ്ടെത്തിയാൽ മൂന്നാഴ്ചക്കകം റിസർവ് ബാങ്കിനെ അറിയിക്കണം. എന്നാൽ, ഈ വിവരങ്ങൾ റിസർവ് ബാങ്കിനെ അറിയിക്കാത്തത് പിഴ ചുമത്താൻ കാരണമായി. 57.5 ലക്ഷം രൂപയാണ് പിഴ. 2020 മാർച്ച് 31ലെ സ്ഥിതി വിവരകണക്കുകളാണ് ആർബിഐ വിശകലനം ചെയ്തത്.

Also Read: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : മദ്രസ അധ്യാപകന്‍ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button