Latest NewsNewsInternational

ലെബനനിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു: ഒരു കുട്ടി മരിച്ചു

കെട്ടിട തകർച്ചയുടെ കാരണം വ്യക്തമല്ല.

ബൈറൂത്ത്: വടക്കൻ ലെബനനിലെ ഖിബ്ബെയിൽ കെട്ടിടം തകർന്ന് ഒരു കുട്ടി മരിച്ചു. ട്രിപ്പോളിയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണതിനെ തുടർന്ന്, ഒരു കുട്ടി മരിക്കുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആൾ താമസമുള്ള കെട്ടിടമാണ് തകർന്നത്.

Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം

സംഭവത്തിൽ, നിരവധി പേർക്ക് പരുക്ക്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കെട്ടിട തകർച്ചയുടെ കാരണം വ്യക്തമല്ല. അതേസമയം, പരുക്കേറ്റവരെ യഥാസമയം ചികിത്സിക്കാൻ പ്രാദേശിക ആശുപത്രികളോട് നിയുക്ത ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button