Latest NewsIndia

ബിജെപിയെ തോൽപ്പിക്കാൻ അഖിലേഷിന് സാധിക്കില്ല’: രൂക്ഷവിമർശനവുമായി ഒവൈസി

ന്യൂഡൽഹി: അഖിലേഷ് യാദവിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദിൻ ഒവൈസി. അസംഗഡിലും രാംപൂരിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നു. ഇതിനുപിന്നാലെ അഖിലേഷിനെതിരെ രംഗത്തെത്തുകയായിരുന്നു ഒവൈസി.

അഖിലേഷ് അഹങ്കാരിയാണെന്നും അവരുടെ പാർട്ടിക്ക് ബിജെപിയെ നേരിടാനുള്ള ശക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഉത്തർ പ്രദേശിൽ നടന്ന തെരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കാമെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. സമാജ്‌വാദി പാർട്ടിക്ക് ന്യൂനപക്ഷങ്ങൾ വോട്ട് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി പാർട്ടിയുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് ബിജെപി വിജയം കരസ്ഥമാക്കിയത്. ഇതിനെയും ഒവൈസി പരിഹസിച്ചിരുന്നു. എസ്പിയുടെ മുതിര്‍ന്ന നേതാക്കളായ അഖിലേഷ് യാദവിന്റേയും അസം ഖാന്റേയും മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button