KozhikodeKeralaNattuvarthaLatest NewsNews

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ മർദ്ദിച്ച സംഭവം: മൂന്ന് എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ജിഷ്ണു രാജിനെ മര്‍ദ്ദിച്ച സംഘത്തിൽ ഉൾപ്പെട്ട സുല്‍ഫി, ജുനൈദ്, റംഷാദ് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. നേരത്തെ, എസ്‌.ഡി.പി.ഐ നേതാവായ സഫീര്‍, ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാള്‍ ഒളിവിലാണ്.

എസ്.ഡി.പി.ഐ.യുടെ ഫ്ലക്സ് കീറിയെന്നാരോപിച്ച് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അമ്പതോളം പേരടങ്ങിയ അക്രമി സംഘം ജിഷ്ണു രാജിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തിൽ ജിഷ്ണുവിന്റെ മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റിട്ടുണ്ട്. തുടർന്ന്, പ്രദേശത്ത് മുന്‍പു നടന്ന സമാനസ്വഭാവമുള്ള സംഭവങ്ങള്‍ക്കു പിന്നിലും താനാണെന്ന് ജിഷ്ണു രാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, കഴിഞ്ഞ ദിവസം ജിഷ്ണു രാജിനെ വെള്ളത്തില്‍ മുക്കുന്ന വീഡിയോ പുറത്ത് വന്നത്.

1,034 കോടിയുടെ ഭൂമി ഇടപാടിൽ സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ്: തെരുവിൽ നേരിടുമെന്ന് റാവത്ത്

റോഡില്‍വെച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സമീപത്തെ തോട്ടിലേക്ക് കൊണ്ടുപോയി ചെളിയിൽ മുക്കുകയായിരുന്നു. ചില സി.പി.എം. നേതാക്കളുടെ പ്രേരണയാലാണ് താന്‍ ഇതൊക്കെ ചെയ്തതെന്നും അവരുടെ പേരുപറയാന്‍ തയ്യാറാണെന്നും ചെളിയില്‍ മുക്കുന്നതിനിടയില്‍ ജിഷ്ണു സമ്മതിക്കുന്നതായി വീഡിയോയിലുണ്ട്.

പ്രതികൾക്കെതിരെ നരഹത്യയടക്കമുള്ള വകുപ്പുകൾക്ക് പുറമെ, വധശ്രമത്തിനും പോലീസ് കേസ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ 29 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഒളിവില്‍ പോയ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button