Latest NewsUAENewsInternationalGulf

ജൂലൈ 4 മുതൽ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം: അറിയിപ്പുമായി ഷാർജ

ഷാർജ: ജൂലൈ 4 മുതൽ ഷാർജയിലെ റോഡുകളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്തും. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഷാർജ പോലീസുമായി സഹകരിച്ചാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. താഴെ നൽകിയിട്ടുള്ള ഏതാനും റോഡുകൾ ഒഴികെയുള്ള ഷാർജ റോഡുകളിലെല്ലാം രാവിലെ 5:30 മുതൽ 8:30 വരെയും, വൈകിട്ട് 3 മുതൽ രാത്രി 8 വരെയും ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘ചോദ്യം ചെയ്യപ്പെടുമ്പോൾ അവകാശങ്ങളെ റദ്ദാക്കുന്ന ഇടത് അജണ്ട അംഗീകരിക്കാനാകില്ല’: മാദ്ധ്യമ വിലക്കിനെതിരെ വി. മുരളീധരന്‍

ഷാർജ – അൽ ദൈദ് റോഡ്, എമിറേറ്റ്‌സ് റോഡ്, അൽ ഹബാബ് റോഡ് – അൽ മധം റോഡ് എന്നീ റോഡുകളിൽ രാവിലെ 5:30 മുതൽ 8:30 വരെയാണ് നിയന്ത്രണം. ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രി 12 മണി മുതൽ പുലർച്ചെ 5:30 വരെയുള്ള നിയന്ത്രണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ‘വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം, ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് ഞാൻ’

shortlink

Related Articles

Post Your Comments


Back to top button