KeralaLatest NewsNews

ഞങ്ങളും കൃഷിയിലേക്ക്: കോട്ടുവള്ളിയിൽ കുട്ടികളുടെ കൃഷിനാടകവും വിളവെടുപ്പും നടന്നു

 

 

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വാണിയക്കാട് ബാലസഭാ കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പും കുട്ടികളുടെ നാടകവും നടന്നു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു.

കൃഷിയിടത്തിൽ കൃഷിയാരംഭിക്കുന്നതു മുതൽ വിളവെടുപ്പുവരെ പഠിച്ച കാര്യങ്ങളാണ് കുട്ടികൾ നാടകമായി അവതരിപ്പിച്ചത്. സൂര്യനും ഭൂമിയും മണ്ണും ജലവും വായുവും കുമ്മായവും ഹരിതകഷായവും ഫിഷ് അമിനോ ആസിഡും ചാണകവും ആൽമരവുമൊക്കെ കഥാപാത്രങ്ങളായി ജനങ്ങൾക്കു മുന്നിലെത്തി. വഴുതനയും പാവയ്ക്കയും തക്കാളിയും പച്ചമുളകുമൊക്കെ കാഴ്ച്ചക്കാരെ കൗതുകമുണർത്തുന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ടു.

കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഇതിവൃത്തമാക്കിയ കുട്ടികളുടെ നാടകത്തിലൂടെ ഒഴിവുസമയത്ത് കൃഷിയും കലയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ബഹുജന പങ്കാളിത്തത്തോടെയാണ് കുട്ടികളുടെ കാർഷിക സംസ്‌കൃതിക്ക് തിരിതെളിഞ്ഞത്.

ഗ്രാമ പഞ്ചായത്തംഗം എ.എ സുമയ്യ ടീച്ചർ, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, കുടുംബശ്രീ എ.ഡി.എസ് സിജു സാജു, വിദ്യാർത്ഥികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button