KeralaLatest NewsNews

പണമില്ല, പണിയെടുക്കുകയും വേണം: കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം, ശമ്പളമില്ലാതെ ജീവനക്കാര്‍

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. മാസാവസാനം ആയിട്ടും ശമ്പളം ലഭിക്കാതെ വലിയ ദുരിതത്തിലാണ് തൊഴിലാളികൾ. 4500 ജീവനക്കാരാണ് ശമ്പളം കാത്ത് കഴിയുന്നത്. ദിവസ വേതനക്കാരും ഇക്കൂട്ടത്തിലുണ്ട്. തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന അനാസ്ഥ മൂലമാണ് ശമ്പളവിതരണം മുടങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:നരച്ച മുടി പിഴുതാൽ കൂടുതൽ നര വരുമോ?

ശമ്പളം ലഭിക്കാതെ വന്നതോടെ വലിയ പ്രതിഷേധങ്ങൾക്കാണ് തൊഴിലാളി സംഘടനകൾ നേതൃത്വം നൽകുന്നത്. ഇടതുസംഘടനയായ എഐടിയുസിയാണ് പ്രതിഷേധ പരിപാടികൾക്ക് മുന്നിൽ നിൽക്കുന്നത്. നാളെ ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് എഐടിയുസി പട്ടിണി മാര്‍ച്ച്‌ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, ബുധനാഴ്ച രാവിലെ നടക്കുന്ന പട്ടിണി മാര്‍ച്ചില്‍ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കും. അംഗീകൃത തൊഴിലാളി സംഘടനകളുമായി നാളെ ഗതാഗതമന്ത്രി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പരിഹാരം കണ്ടില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകുമെന്നാണ് യൂണിയനുകള്‍ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button