Latest NewsNewsTechnology

സേവനം നിർത്താനൊരുങ്ങി ഗൂഗിൾ ഹാംഗ്ഔട്ട്സ്

ഗൂഗിൾ ചാറ്റിലേക്ക് മാറുന്നതോടെ നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തുന്നുണ്ട്

ഗൂഗിൾ ഹാംഗ്ഔട്ട്സ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2022 നവംബറിൽ സേവനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ, ഉപയോക്താക്കളോട് ചാറ്റിലേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സേവനം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ഹാംഗ്ഔട്ട്സ് ഡാറ്റയുടെ പകർപ്പ് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗൂഗിൾ ടൈക്ക്ഔട്ട് ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഗൂഗിൾ ചാറ്റിലേക്ക് മാറുന്നതോടെ നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തുന്നുണ്ട്. ഡോക്സ്, സൈഡുകൾ അല്ലെങ്കിൽ ഷീറ്റുകൾ എന്നിവ സൈഡ്-ബൈ-സൈഡ് എഡിറ്റിംഗ് ടെക്നിക് ഉപയോഗിച്ച് ചാറ്റ് നടക്കുമ്പോൾ തന്നെ എഡിറ്റ് ചെയ്യാൻ സഹായിക്കും.

Also Read: പുരുഷന്‍മാരിലെ ഈ ക്യാൻസർ അപകടകാരിയാണ്

ജിമെയിൽ ഇൻബോക്സ്, സ്പേസസ്, മീറ്റ് എന്നിവയ്ക്കൊപ്പം ചാറ്റ് ഉപയോഗിക്കാനുള്ള സംവിധാനവും ലഭ്യമാക്കും. കൂടാതെ, ഗ്രൂപ്പ്, ടീം ആശയങ്ങൾ പങ്കിടാനും ഉപയോഗിക്കാനുമുള്ള അവസരവും ഒരുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button