Latest NewsKeralaNews

സ്വപ്നയുടെ ആരോപണം തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുത്തില്ല: ഷാഫി പറമ്പിൽ

തിരുവനന്തപുരം: സ്വപ്നയുടെ ആരോപണം തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുത്തില്ലെന്ന് വ്യക്തമാക്കണമെന്ന് നിയമസഭയിൽ ഷാഫി പറമ്പിൽ. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു ഷാഫി പറമ്പിലിന്റെ പരാമർശം.

Also Read:കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം : കാ​ർ യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

‘സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.ഡി.എഫിന് ഒരു അജണ്ടയും ഇല്ല. പ്രതിപക്ഷത്തിന്റെ അടുക്കളയില്‍ വേവിച്ചെടുത്ത വിവാദമല്ല ഇത്. വിജിലന്‍സ് മേധാവിയെ എന്തുകൊണ്ട് മാറ്റി, സ്വപ്നയുടെ ആരോപണം തെറ്റാണെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ല, ഷാജ് കിരണ്‍ പറയുമ്പോള്‍ പൊലീസ് അറസ്റ്റുചെയ്യും. വിടുമെന്ന് പറയുമ്പോള്‍ വിടും. ഷാജ് കിരണിന് പൊലീസില്‍ ഇത്രസ്വാധീനം എങ്ങനെയുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിലും വകുപ്പിലും അവതാരങ്ങളുടെ ചാകരയാണ്’, ഷാഫി ആരോപിച്ചു.

‘സര്‍വ്വീസിലിരിക്കെ പുസ്തകമെഴുതിയതിന് ജേക്കബ് താേമസിനെതിരെ നടപടിയുണ്ടായി. എന്നാല്‍ ശിവശങ്കറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ജേക്കബ് താേമസ് സ്രാവുകള്‍ക്കൊപ്പം നീന്തിയാല്‍ കേസും ശിവശങ്കര്‍ അശ്വത്ഥാമാവ് എന്ന ആനയോടൊപ്പം കളിച്ചാല്‍ കേസുമില്ല. മുഖ്യമന്ത്രിയെ വെളുപ്പിക്കാന്‍ എഴുതിയതുകൊണ്ടല്ലേ ശിവശങ്കറിനെതിരെ കേസ് എടുക്കാത്തത്. സ്വപ്നയ്ക്ക് വിശ്വാസ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് യു.ഡി.എഫ് അല്ല. അത് എല്‍.ഡി.എഫാണ്’, പ്രമേയത്തിൽ ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button