ThiruvananthapuramLatest NewsKeralaNattuvarthaNews

‘നരേന്ദ്ര മോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും ഭയക്കുന്ന ഭീരുത്വമുള്ള ഒരാൾ സോണിയ ഗാന്ധിയെ വിമർശിക്കുന്നത് പരിഹാസ്യമാണ്’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കോൺഗ്രസ് നേതാക്കളെക്കുറിച്ച് പറയുന്ന കള്ളങ്ങള്‍ പിണറായി വിജയൻ നിർത്തണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം നരേന്ദ്ര മോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും ഭയക്കുന്ന ഭീരുത്വമുള്ള ഒരാൾ സോണിയ ഗാന്ധിയെ വിമർശിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് വിമർശിച്ചതിന്റെയും മോദിയെ മരണത്തിന്റെ വ്യാപാരിയെന്നു വിളിച്ചതിന്റെയും പേരിൽ ആർ.എസ്.എസും, സംഘപരിവാർ ശക്തികളും സോണിയ ഗാന്ധിയെ, വർഷങ്ങളോളം വേട്ടയാടിയ ചരിത്രം പിണറായി മറക്കരുതെന്നും വേണുഗോപാൽ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധി: സമരം കടുപ്പിക്കാന്‍ ഒരുങ്ങി എ.ഐ.ടി.യു.സി

സാക്കിയ ജഫ്രിയുടെ നിയമ പോരാട്ടങ്ങൾക്ക് മാത്രമല്ല, അവർക്ക് എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും 2002ൽ സോണിയ ഗാന്ധി തന്റെ മാതാവിനെ സന്ദർശിച്ചിട്ടുള്ളതായി വർഷങ്ങൾക്ക് മുൻപ് സാക്ഷ്യപ്പെടുത്തിയത് സാക്കിയ ജാഫ്രിയുടെ മകൻ തൻവീർ ജഫ്രിയാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button