KeralaLatest NewsNews

കട്ടുമുടിച്ച്‌ ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തി: മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: നിയമസഭയിൽ കോൺഗ്രസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. നിയമസഭയില്‍ എന്ത് വൃത്തികേടും വിളിച്ചു പറയാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തോട് മന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രതിപക്ഷം കാണിക്കുന്നത് ശുദ്ധതെമ്മാടിത്തരമാണെന്നും, ഇത് നോക്കിനില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:പല മാന്യന്മാരും ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങളെ വിറ്റു ജീവിക്കുന്നവരാണ്: വിസ തട്ടിപ്പിൽ കൊച്ചി സ്വദേശിനിയുടെ വെളിപ്പെടുത്തൽ

‘കട്ടുമുടിച്ച്‌ ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നത്. മികച്ച പ്രതിപക്ഷ നേതാവെന്ന് പാര്‍ട്ടിയില്‍ തെളിയിക്കാനുള്ള കളികളാണ് വി.ഡി സതീശന്റേത്. അതിനുവേണ്ടി മുഖ്യമന്ത്രിക്കെതിരെ വായില്‍ തോന്നുന്നത് വിളിച്ചുപറയാന്‍ അനുവദിക്കില്ല. മാന്യത കാണിച്ചാല്‍ തിരിച്ചും മാന്യത കാണിക്കും’, മന്ത്രി റിയാസ് പറഞ്ഞു.

അതേസമയം, പ്രതിപക്ഷം സഭാചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി സജിചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം നിയമസഭ നടപടികള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്നും, നടപടികളെ തടസ്സപ്പെടുത്തുന്നുവെന്നും മന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button