ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടന: ബി.ജെ.പിയും പ്രതിപക്ഷവും തമ്മിൽ കൂട്ടുകച്ചവടമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതിക്ക് സഹായം നൽകുന്നത് ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടനയാണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വപ്നയെ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നതുപോലുള്ള ഏർപ്പാടാണ് സ്ഥാപനം ചെയ്യുന്നതെന്നും ജോലിയും കൂലിയും വക്കീലും സുരക്ഷയും അവരുടെ വകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തിരുത്തിക്കാൻ ശ്രമിച്ചെന്ന ആരോപണം വസ്തുത വച്ചാണോയെന്നും രഹസ്യമൊഴിയിലെ വിവരങ്ങൾ പ്രമേയ അവതാരകർക്ക് എങ്ങനെ കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.

ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേയ്ക്ക് വീണ പണമെടുക്കാനിറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു

‘സ്വപ്ന നേരത്തെയും രഹസ്യമൊഴി നൽകിയിട്ടുണ്ട്. രഹസ്യമൊഴിയിലെ വിവരങ്ങൾ എങ്ങനെയാണ് പ്രതിപക്ഷം ശേഖരിച്ചത്? സ്വപ്നയിൽ നിന്നാണോ ഇടനിലക്കാർ വഴിയാണോ വിവരങ്ങൾ ശേഖരിച്ചത്? മൊഴി മാറ്റിയാൽ സ്വർണക്കടത്തു കേസ് ഇല്ലാതാകില്ല. ഓരോ ദിവസവും മാറ്റാവുന്നതല്ല രഹസ്യമൊഴി. മൊഴി നൽകാൻ സമ്മർദ്ദമുണ്ടെങ്കിൽ കണ്ടെത്തണം. പ്രതിക്കുമേൽ സമ്മർദ്ദമുണ്ടെങ്കിൽ അന്വേഷിക്കണമെന്നതാണ് നിലപാട്. അന്വേഷണം വേണ്ട എന്ന നിലപാടില്ല, സുതാര്യമായ അന്വേഷണമാണ് നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണുമായി സംസാരിച്ചതിന്റെ ഉത്തരവാദിത്തം സർക്കാരിൽ കെട്ടിവയ്ക്കാനാണ് ശ്രമം. ഒരു കാര്യത്തിലും ഇടനിലക്കാരെ ഉപയോഗിക്കേണ്ട കാര്യം സർക്കാരിനില്ല. ഇടനിലക്കാർ എന്നത് കെട്ടുകഥ മാത്രമാണ്. പ്രതിപക്ഷത്തിന്റെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാരൻ. ഇടനിലക്കാരനായി വന്നയാൾക്ക് കോൺഗ്രസ് ബന്ധമാണ്,’ മുഖ്യമന്ത്രി വ്യക്തമാക്കി.

ബി.ജെ.പിയും പ്രതിപക്ഷവും തമ്മിൽ കൂട്ടുകച്ചവടമാണെന്നും സംഘപരിവാറിന് ഇഷ്ടപെടാത്തതൊന്നും പ്രതിപക്ഷം ചോദിക്കില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് സ്വീകാര്യരാകാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സ്വപ്നയ്ക്ക് ജോലി കിട്ടിയതും, ആ സ്ഥാപനത്തെ കുറിച്ചും പ്രതിപക്ഷം ഒന്നും ചോദിക്കില്ല. സ്വപ്നയ്ക്കു കാർ കിട്ടിയതെങ്ങനെ, പൊലീസ് സുരക്ഷയ്ക്കു പകരം സ്വകാര്യ സുരക്ഷ ലഭിച്ചതെങ്ങനെ തുടങ്ങിയ ചോദ്യങ്ങളൊന്നും പ്രതിപക്ഷം ചോദിക്കില്ല. ചോദിച്ചാൽ സംഘപരിവാറും സ്വപ്നയും തമ്മിലുള്ള ബന്ധം വെളിപ്പെടും. സംഘപരിവാറിന്റെ ശബ്ദം സഭയില്‍ കേൾപ്പിക്കാൻ പ്രതിനിധിയില്ലാത്തതിന്റെ കുറവ് നികത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button