Latest NewsNewsIndia

‘അവരുടെ കൈ കൊണ്ട് ചാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, അവരെക്കാൾ ബുദ്ധിയുണ്ട് എനിക്ക്’: മരണവർത്തയിൽ പ്രതികരിച്ച് നിത്യാനന്ദ

ഇനി അവരെന്നെ കൊന്നാലും ഞാൻ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും.

ഇക്വഡോർ: രാജ്യവും ഇന്റർപോളും അന്വേഷിക്കുന്ന ആൾദൈവവും കുറ്റവാളിയുമായ നിത്യാനന്ദ മരണപ്പെട്ടെന്ന പ്രചാരണം സജീവമാകുന്നതിനിടെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് സ്വാമി നിത്യാനന്ദ. പല കേസുകളിൽ കുറ്റവാളി എന്ന ആരോപണങ്ങൾ നേരിടുന്ന നിത്യാനന്ദയെ രാജ്യവും ഇന്റർപോളും അന്വേഷിക്കുന്ന സമയത്താണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നേരത്തെ, നിത്യാനന്ദ മരണപ്പെട്ടുവെന്ന വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, പ്രചാരണങ്ങൾ വ്യാജമാണെന്നും നിത്യാനന്ദ സമാധിയിൽ ആണെന്നും ഉണർന്ന് കഴിഞ്ഞാൽ തിരിച്ചുവരുമെന്നും ഇയാളുടെ ഫേസ്‌ബുക്ക് പേജിലൂടെ അനുയായികൾ വ്യക്തമാക്കിയിരുന്നു. ആഴ്ചകളായി നിത്യാനന്ദയുടെ വീഡിയോകൾ ഒന്നും വരാത്തതിനെ തുടർന്നാണ് ഇയാൾ മരിച്ചെന്ന ആരോപണം ശക്തമായത്. സ്വത്തിന് വേണ്ടി അനുയായികൾ നിത്യാനന്ദയെ വിഷം കൊടുത്ത് കൊന്നുവെന്നായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് നിത്യാനന്ദ വീഡിയോയിൽ പ്രതികരിക്കുന്നത്.

Read Also: സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രാനുമതി? വിദേശ വായ്പക്ക് ശുപാര്‍ശ നൽകിയെന്ന് മുഖ്യമന്ത്രി

‘അവരുടെ കൈ കൊണ്ട് ചാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവരെക്കാൾ ബുദ്ധിയുണ്ട് എനിക്ക്. ഹിന്ദുവിരോധികളാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് താൻ കൈലാസത്തിലേക്ക് മാറിയത്. ഇനി അവരെന്നെ കൊന്നാലും ഞാൻ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും. പഴയ പോലെ തന്നെ തുടരും. ഇനിയും 200 വർഷം കൂടി ജീവിക്കും’- നിത്യാനന്ദ വീഡിയോയിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button