KeralaLatest NewsNews

കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 26കാരൻ മരിച്ചു: മരിച്ചത് അവധിക്ക് നാട്ടിലെത്തിയ പ്രവാസി

നിയന്ത്രണം വിട്ട ബസ് സമീപത്ത് നിർമ്മാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കു നേരെ പാഞ്ഞടുത്തു.

തൃശൂർ: കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 26 കാരൻ മരിച്ചു. പട്ടാമ്പി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) ആണ് പെരുമ്പിലാവ് കൊരട്ടികരയിൽ അപകടത്തിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇന്നലെ വെെകീട്ട് അഞ്ചരയോടെ കൊരട്ടികര മസ്ജിദിന് സമീപത്തായിരുന്നു കോഴിക്കോട് – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി നേർക്കുനേർ കൂട്ടിയിടിച്ചുള്ള അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

Read Also: പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഷാഫിയെ പുറത്തെടുത്തത്. തുടർന്ന്, പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട ബസ് സമീപത്ത് നിർമ്മാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കു നേരെ പാഞ്ഞടുത്തു. എന്നാൽ, അവർ ഓടി മാറിയതോടെ വലിയ അപകടം ഒഴിവായി. കെ.എസ്.ആർ.ടി.സി ഡ്രെെവർക്ക് നിസ്സാര പരുക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button