KeralaLatest NewsNews

ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ കൊച്ചി-അബുദാബി സർവീസിന് തുടക്കമായി

 

നെടുമ്പാശേരി: ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ കൊച്ചി-അബുദാബി സർവീസിന് തുടക്കമായി. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സർവീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി-അബുദാബി സര്‍വീസ് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലും അബുദാബി-കൊച്ചി സര്‍വീസ് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലും ഗോ ഫസ്റ്റ് നടത്തും. കൊച്ചിയില്‍നിന്നു കുവൈറ്റിലേക്കും മസ്ക്കറ്റിലേക്കും അടുത്തിടെ ഗോ ഫസ്റ്റ് നേരിട്ട് വിമാനസര്‍വീസ് പ്രഖ്യാപിച്ചിരുന്നു.

കൊച്ചിയിൽ നിന്നു കൂടുതൽ സർവീസുകൾ തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഗോ ഫസ്റ്റ് എന്ന് കൊച്ചി ഓപ്പറേഷൻസ് മാനേജർ മുരളിദാസ് മേനോൻ അറിയിച്ചു. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 45 സർവീസുകളാണ് നിലവിലുള്ളത്. ഇത്തിഹാദ്, എയർ അറേബ്യ അബുദാബി, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ അബുദാബിയിലേക്ക് സർവീസ് നടത്തുന്നു

shortlink

Related Articles

Post Your Comments


Back to top button