Latest NewsNewsIndiaBusiness

ജിയോഫോൺ നെക്സ്റ്റ്: വില കുറച്ചു

ആമസോൺ ഇന്ത്യയിൽ നിന്നും ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും

ജിയോഫോൺ നെക്സ്റ്റിന്റെ വില കുത്തനെ കുറച്ചു. വിപണിയിൽ കുറഞ്ഞ വിലയിൽ അവതരിപ്പിച്ച ആൻഡ്രോയിഡ് 4ജി സെറ്റാണ് ജിയോഫോൺ നെക്സ്റ്റ്. എന്നാൽ, വിപണിയിൽ ജിയോഫോൺ നെക്സ്റ്റിന് കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചത്.

ആമസോൺ ഇന്ത്യയിൽ നിന്നും ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും. പുതുക്കിയ വില പ്രകാരം, 4,599 രൂപയാണ് ഫോണിന്റെ വില. എന്നാൽ, 6,499 രൂപയ്ക്കാണ് ഈ ഫോൺ ലഭിച്ചിരുന്നത്. കൂടാതെ, പ്രതിമാസം 216 രൂപ ഇഎംഐ നിരക്കിലും വാങ്ങാൻ കഴിയും.

Also Read: നാരങ്ങ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കൂ : ​ഗുണങ്ങൾ നിരവധി

ജിയോഫോൺ നെക്സ്റ്റ് ക്വാൽകം സ്നാപ്ഡ്രാഗൺ 215 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 3,500 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 13 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button