Latest NewsKeralaNews

തലശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചു

 

കണ്ണൂര്‍: തലശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചു ക്ലാസില്‍ വച്ച് രാവിലെ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു സംഭവം. നേരത്തെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കുത്തിയതെന്ന് പോലീസ് അറിയിച്ചു.

ബി.ഇ.എം.പി സ്‌കൂളിലെ പരീക്ഷാ ഹാളില്‍ വച്ചാണ് സംഭവം. വിദ്യാർത്ഥിനിയുടെ കഴുത്തിന് വലതു ഭാഗത്തും കൈയിലും കുത്തേറ്റിട്ടുണ്ട്. പെണ്‍കുട്ടി തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ട് പെൺകുട്ടികൾക്കും പ്രായപൂർത്തിയാകാത്തതിനാൽ ഇരുവരെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അ‌റിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button