Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപിച്ചത്.

Read Also: ‘പിണറായി വിജയന്റെ മകളായിപ്പോയി എന്ന കാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ’: വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രൻ

അവധിയ്ക്ക് ശേഷം ഫെഡറൽ സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ ജൂലൈ 12 ചൊവ്വാഴ്ച മുതൽ പുന:രാരംഭിക്കും. ജൂലൈ 9 നാണ് ബലിപെരുന്നാൾ. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായേതോടെയാണ് ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാളെന്ന് ഉറപ്പായത്. ഹജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 8 ന് ആഘോഷിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.

ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ മുഴുവൻ ആളുകളോടുമായി ആഹ്വാനം ചെയ്തിരുന്നു. അതേസമയം, ഒമാനിലും മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Read Also: ‘പിണറായി വിജയന്റെ മകളായിപ്പോയി എന്ന കാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീ’: വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button