Latest NewsNews

ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് ആന, നിലവിളക്കുകളും മറ്റ് ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു

മാനന്തവാടി: വയനാട് ക്ഷേത്രത്തിലേക്ക് ഓടിക്കയറിയ ആന തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് നിലവിളക്കുകളും മറ്റ് ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു. തലപ്പുഴ പുതിയിടം മുനീശ്വന്‍ കോവില്‍ ക്ഷേത്രത്തിലാണ് ആന നാശനഷ്ടം വരുത്തിയത്.

Also Read:മനുഷ്യന്റെ മാനസിക ആരോഗ്യത്തിന്

ക്ഷേത്രത്തിലേക്ക് ഓടിക്കയറിയ ആന തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് നിലവിളക്കുകള്‍, ഉരുളികള്‍, പൂജയ്ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍, ഗ്യാസ് സ്റ്റൗ, മറ്റ് ക്ഷേത്ര ഉപകരണങ്ങള്‍ എന്നിവ നശിപ്പിച്ചു. 40000-ത്തോളം രൂപയുടെ നാശനഷ്ടം ആന മൂലം ഉണ്ടായിട്ടുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചത്.

തുടർന്ന്, ഏറെ നേരങ്ങൾക്ക് ശേഷം ആന തിരിച്ചു പോയതോടെ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെത്തി ക്ഷേത്രം ഭാരവാഹികള്‍ പരാതി നല്‍കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button