Latest NewsNewsMobile PhoneTechnology

ഇനി കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എം32, ഇന്ത്യൻ വിപണിയിൽ വിലയിടിവ് തുടരുന്നു

ടോപ്പ് എൻഡ് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 16,999 രൂപയായിരുന്നു

സാംസംഗിന്റെ മുനിര സ്മാർട്ട്ഫോണുകളിൽ ഒന്നായ ഗാലക്സി എം32 വിന്റെ വില ഇടിഞ്ഞു. ഇന്ത്യൻ വിപണിയിൽ 2,000 രൂപയുടെ ഇടിവാണ് ഈ സ്മാർട്ട്ഫോണിന് ഉണ്ടായത്. രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്.

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 14,999 രൂപയായിരുന്നു. വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ, 14,999 രൂപയ്ക്ക് ഇത് സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, ടോപ്പ് എൻഡ് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 16,999 രൂപയായിരുന്നു. എന്നാൽ, 2,000 രൂപ വിലക്കിഴിവിൽ 14,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

Also Read: ചെമ്പകമംഗലത്ത് കാർ തീ പിടിച്ച് കത്തി നശിച്ചു

6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 25W ചാർജിംഗ് ഉള്ള ഈ സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫ് 6,000 എംഎഎച്ചാണ്. കറുപ്പ്, ഇളം നീല എന്നീ നിറങ്ങളിലാണ് ഗാലക്സി എം32 ലഭ്യമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button