Latest NewsUAENewsInternationalGulf

റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഷാർജ

ഷാർജ: റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ 400 ദിർഹമാണ് പിഴ ചുമത്തുകയെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നതും അലഞ്ഞു തിരിഞ്ഞു നടക്കുന്നതും അപകടങ്ങൾക്കും മരണത്തിനും കാരണമാകുന്നതായും പോലീസ് അറിയിച്ചു.

Read Also: എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യവും നൽകും: യുഎഇ പ്രസിഡന്റ്

കാൽനടക്കാരുടെ സുരക്ഷ ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും കൂട്ടുത്തരവാദിത്തമാണെന്ന് പോലീസ് അറിയിച്ചു. മുൻ വർഷങ്ങളിലെ അപകട നിരക്ക് പരിഗണിച്ച് പ്രചാരണ പരിപാടികൾ ഊർജിതമാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികൾ പോലീസിന്റെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

Read Also: ‘ശിവസേന തന്നെ ഹനുമാൻ ചാലിസ നിരോധിക്കുമ്പോൾ ശിവന് പോലും അവരെ രക്ഷിക്കാൻ കഴിയില്ല’: ഉദ്ധവ് താക്കറെയുടെ രാജിയിൽ കങ്കണ

shortlink

Related Articles

Post Your Comments

Related Articles


Back to top button