Kallanum Bhagavathiyum
ThiruvananthapuramLatest NewsKeralaNattuvarthaNews

വിഴിഞ്ഞം തുറമുഖം യഥാർഥ്യമാകുന്നു: ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കും: അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥാ മാറ്റവും പാറ ലഭിക്കുന്നതിലെ പ്രയാസവുമുണ്ടാക്കിയ പ്രതിസന്ധികള്‍ തരണം ചെയ്ത് പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും, പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ട്രാന്‍സ്ഷിപ്മെന്റ് വ്യവസായത്തെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിഴിഞ്ഞത്തിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.

Also Read:കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 698 കേസുകൾ

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് തുറമുഖങ്ങളിലൂടെയുള്ള ചരക്കു കൈമാറ്റത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിനു കഴിയുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ധാരാളം അനുബന്ധ വ്യവസായങ്ങളും വരുമെന്നും, പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഏറ്റവും മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണു കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വ്യവസായ വാണിജ്യ രംഗത്ത് കേരളത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടായി മാറാൻ പോകുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖത്തിന്റേത്. ഇതിനായി തീരദേശ നിവാസികളും മറ്റും വലിയ സഹകരണമാണ് സർക്കാരിന് നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button