Latest NewsNewsInternational

അടുത്ത ജി-20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ ചൈന രംഗത്ത്

ഇന്ത്യ കശ്മീരിനെ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന പാകിസ്ഥാന്റെ വാദത്തെ പിന്തുണച്ച് ചൈന

ബീജിംഗ്: അടുത്ത ജി-20 ഉച്ചകോടി ജമ്മുകശ്മീരില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ ചൈന രംഗത്ത്. ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ചൈനീസ് വക്താവ് സാവോ ലിജിയാനാണ് 2023 ജി-20 ജമ്മുകശ്മീരില്‍ നടത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുള്ളത്.

Read Also: 124 കിലോ കഞ്ചാവ് കടത്തി : പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ ആശങ്കയാണ് ചൈന പങ്കുവെയ്ക്കുന്നത്. ഇന്ത്യ ജമ്മുകശ്മീരിനെ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന പാകിസ്ഥാന്റെ വാദത്തെ ചൈനയും അംഗീകരിക്കുന്നു. ജി-20 ഉച്ചകോടി കശ്മീരില്‍ നടത്തുക വഴി ലോകരാജ്യങ്ങളെക്കൊണ്ട് ജമ്മുകശ്മീര്‍ ഇന്ത്യയുടേതാണെന്ന് സ്ഥാപിക്കാനുള്ള ഇന്ത്യയുടെ തന്ത്രം കശ്മീര്‍ ജനതയോടുള്ള അവഹേളനമാണെന്നാണ് ചൈന ആരോപിക്കുന്നത്.

ജി-20 ഉച്ചകോടി വിവാദങ്ങള്‍ക്കുള്ള ഇടമല്ലെന്നും ഇന്ത്യ നിലവില്‍ വിവാദമായ ഒരു പ്രദേശം അതിനായി തിരഞ്ഞെടുത്തത് ശരിയായ നടപടിയല്ലെന്നുമാണ് ചൈനയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button