KollamLatest NewsKeralaNattuvarthaNews

പ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കൊല്ലം സ്വദേശി പിടിയില്‍

കൊല്ലം: പ്രവാചക നിന്ദ നടത്തിയ കൊല്ലം സ്വദേശിയെ പോലീസ് പിടികൂടി. സോഷ്യൽ മീഡിയ വഴി പ്രവാചകനെ അധിക്ഷേപിച്ച് പോസ്റ്റിട്ട കൊല്ലം കറവൂര്‍ കുടമുക്ക് നെയ്തുശാലയില്‍ സുനില്‍കുമാര്‍ (52) ആണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷം സൃഷ്ടിക്കുന്ന തരത്തിലാണ് ഇയാളുടെ പോസ്‌റ്റെന്ന് പോലീസ് വിശദീകരിച്ചു.

അഞ്ചല്‍ കുരുവിക്കോണത്തു ബിസിനസ് നടത്തിവരുന്ന ഇയാള്‍ക്കെതിരെ പരാതികള്‍ വ്യാപകമായതോടെ പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പിടിയിലായ സുനില്‍കുമാറിനെ വെള്ളിയാഴ്ച പുനലൂര്‍ കോടതിയില്‍ ഹാജരാക്കും. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം പുനലൂര്‍ ഡിവൈഎസ്പി ബി വിനോദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button